Times Kerala

മുൻ എംഎൽഎ ടി. ശരത്ചന്ദ്ര പ്രസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു

 
മുൻ എംഎൽഎ ടി. ശരത്ചന്ദ്ര പ്രസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു
മുൻ എംഎൽഎ ടി. ശരത്ചന്ദ്ര പ്രസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു. രമേശ് ചെന്നിത്തലക്ക് കെപിസിസി എക്സിക്യൂട്ടീവ് അം​ഗമായ ശരത്ചന്ദ്ര പ്രസാദ് രാജിക്കത്ത് കൈമാറി. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി.

പാര്‍ട്ടി തന്നെ നിരന്തരം അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്‌ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നും രാജി സ്വീകരിക്കില്ലെന്നുമാണ് നേതൃത്വം നൽകുന്ന വിശദീകരണം.

നിരവധി നേതാക്കളാണ് കോൺ​ഗ്രസിന്റെ അവ​ഗണനയിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് പാർട്ടി വിടുന്നത്. നേതാക്കൾ കൂട്ടത്തൊടെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിടുന്നതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്.

Related Topics

Share this story