Times Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കും.

 
52

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കും. കേസിൽ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്തവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇഡി. നിയമോപദേശം ലഭിച്ചാലുടൻ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മൊയ്തീൻ 14 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണമോയെന്ന കാര്യത്തിൽ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്. സിപിഎം ജില്ലാ നേതാവ് സി കെ ചന്ദ്രൻ, മുൻ ബാങ്ക് മാനേജർ ബിജു കരീം, അറസ്റ്റിലായ ഇടനിലക്കാരൻ പി പി കിരൺ, ബിനാമി സതീഷ് കുമാർ എന്നിവരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇവർ മൊഴി നൽകിയതായാണ് റിപ്പോർട്ട്. സെക്രട്ടറി ടി.ആർ.സുനിൽകുമാർ, അക്കൗണ്ടന്റ് സി.കെ.ജിൽസ് തുടങ്ങിയവരുടെയും മൊഴികളും മൊയ്തീന് എതിരാണെന്നാണ് വിവരം.

Related Topics

Share this story