Times Kerala

‘വനംമന്ത്രി രാജിവെക്കണം: ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു’; പ്രതിപക്ഷ നേതാവ് 

 
ധനസഹായത്തിനു ശുപാർശ നൽകിയത് അർഹതപ്പെട്ടയാൾക്ക്; വി.ഡി. സതീശൻ

വനംമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിലെ വൻ ദുരന്തത്തിന് കാരണമായ കാട്ടാനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു. മന്ത്രി സ്ഥാനത്ത് ഇരിക്കാൻ എ കെ ശശീന്ദ്രൻ അർഹനല്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് നഷ്ടപരിഹാരം പോലും കൊടുത്തിട്ടില്ല. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല.

സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലുണ്ടായത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി വലിയ ബുദ്ധിമുട്ടാണ് ഉള്ളത്. മനുഷ്യമൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.

Related Topics

Share this story