Times Kerala

വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണ പരാജയം, മന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ്

 
വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണ പരാജയം, മന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ്

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണം തുടർക്കഥയാകുന്നതിനിടെ വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടതായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവെക്കണമെന്നും ബിഷപ്പ് ആവശ്യം ഉന്നയിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. ഇനിയും ഇത് കൈ കെട്ടി നോക്കിനില്‍ക്കാന്‍ പറ്റില്ല. നിയമം കയ്യിലെടുത്തെന്ന ആക്ഷേപവുമായി ആരും വരരുത്. നിയമം കയ്യിലെടുക്കേണ്ടുന്ന സാഹചര്യം വന്നാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാറിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങും. ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കര്‍ഷക പ്രതിനിധിയാകും മത്സരിക്കുക. മുഖ്യമന്ത്രിയടക്കമുള്ള ഒരാളെയും പോയി കാണില്ലെന്നും ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ വ്യക്തമാക്കി.

Related Topics

Share this story