Times Kerala

വിദേശ സർവകലാശാല; പുനരാലോചനയ്ക്ക് CPIM; ചർച്ച തെരഞ്ഞെടുപ്പിന് ശേഷം 

 
വിദേശ സർവകലാശാല; പുനരാലോചനയ്ക്ക് CPIM; ചർച്ച തെരഞ്ഞെടുപ്പിന് ശേഷം 

വിദേശ സർവകലാശാല വിഷയയം സിപിഐഎം പുനരാലോചിക്കും. സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. വിഷയത്തിൽ നയപരമായി വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐ ഉന്നയിക്കുന്ന ആവശ്യം.

പുനരാലോചനയ്ക്ക് സിപിഐഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടായിരിക്കും ചർച്ച. ബജറ്റിലെ വിദേശ സർവകലാശാല വിഷയത്തിൽ വ്യാപകമായി വിയോജിപ്പും വിമർശനവും ഉണ്ടായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിൽ എതിർപ്പ് അറിയിച്ചിരുന്നു.

മുന്നണി ചർച്ച ചെയ്യാതെ നിർദേശം നടപ്പിലാക്കരുതെന്നാണ് സിപിഐ ഉന്നയിക്കുന്ന ആവശ്യം. വിഷയത്തിൽ തുടർന്നാണ് ചർച്ചകൾ തുടരാൻ സിപിഎം കടക്കുന്ന്. പിബി ചർച്ച ചെയ്ത ശേഷം മാത്രം തുടർനടപടിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. 

Related Topics

Share this story