കഞ്ചാവുചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Wed, 15 Mar 2023

കോട്ടയം: താമസസ്ഥലത്ത് കഞ്ചാവുചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. കുമ്മനം കളപ്പുരക്കടവ് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മന്നാസ് അലിയെ ആണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതിയിൽ നിന്ന് പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.