Times Kerala

 ബി.ജെ.പിക്ക് 400 സീറ്റ് എന്നത് തമാശ, 300 അസാധ്യം, 200 സീറ്റ് പോലും വെല്ലുവിളി; ശശി തരൂർ

 
 ബി.ജെ.പിക്ക് 400 സീറ്റ് എന്നത് തമാശ, 300 അസാധ്യം, 200 സീറ്റ് പോലും വെല്ലുവിളി; ശശി തരൂർ
 

ന്യൂഡൽഹി: നാനൂറിലേറെ സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം തമാശയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 300 സീറ്റ് ലഭിക്കുന്നത് പോലും അസാധ്യമാണ്. ബി.ജെ.പിക്ക് ഇത്തവണ 200 സീറ്റുപോലും വെല്ലുവിളിയാണെന്നും ശശി തരൂർ പറഞ്ഞു. വാർത്താ ഏജൻസി പി.ടി.എക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഒരു സീറ്റുപോലും കിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ മോശം പ്രകടനം ബി.ജെ.പി ഇത്തവണ കാഴ്ചവെക്കുമെന്നും തരൂർ പറഞ്ഞു. തനിക്കു കിട്ടുന്ന വിവരം അനുസരിച്ച് ഇതുവരെ വോട്ടെടുപ്പു നടന്ന 190 മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ അനൂകൂല സുചനകളാണുള്ളത്.  
 

Related Topics

Share this story