HomeKeralaതൃശൂരിൽ മിന്നൽ ചുഴലി: സ്‌കൂളിന് സമീപം നാശനഷ്ടങ്ങൾ; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ...

തൃശൂരിൽ മിന്നൽ ചുഴലി: സ്‌കൂളിന് സമീപം നാശനഷ്ടങ്ങൾ; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ | Flash Whirlwind

തൃശൂർ : വില്ലടം, വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ മേഖലകളിൽ ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.(Flash Whirlwind Hits Thrissur Causes Major Damage Near School)

പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് സമീപമാണ് മിന്നൽ ചുഴലി ഏറ്റവും കൂടുതൽ നാശം വിതച്ചത്. രാവിലെ 8.45-ഓടെയാണ് ചുഴലി വീശിയടിച്ചത്. 9 മണിക്കാണ് സ്‌കൂളിൽ ക്ലാസ് ആരംഭിക്കുന്നത്. ഈ സമയത്ത് വിദ്യാർത്ഥികൾ ഓട്ടോറിക്ഷകളിലും മറ്റും സ്‌കൂളിലെത്തുന്ന തിരക്കിലായിരുന്നു. മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണെങ്കിലും, അധ്യാപകരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് കുട്ടികളെ വേഗത്തിൽ തൊട്ടടുത്ത വീടുകളിലേക്കും സേഫ് ഹൗസുകളിലേക്കും മാറ്റിയതിനാൽ വലിയൊരു ദുരന്തം ഒഴിവായത്.

സ്‌കൂൾ പാർക്കിംഗിലെ നാല് തേക്കുമരങ്ങളും വലിയൊരു മാവും കടപുഴകി വീണു. മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും പൂർണ്ണമായും തകർന്നു. എൽകെജി വിഭാഗത്തിന്റെ സ്‌കൂൾ മേൽക്കൂര പൂർണമായും ഇളകിമാറി. മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.

Story Summary

A flash whirlwind struck several areas in Thrissur, including Villadam and Poochatty, causing significant damage and uprooting trees. Students at the Bharatiya Vidya Bhavan school narrowly escaped disaster as alert teachers and auto drivers moved them to safety moments before trees crushed several vehicles and damaged school infrastructure.

WhatsApp Channel Banner

Latest updates

സ്പെയിൻ ലോകചാമ്പ്യന്മാർ; അർജന്റീനയെ 1-0ന് വീഴ്ത്തി ചരിത്രം കുറിച്ച്...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക് (Spain World Cup Champions). ആവേശം അവസാന നിമിഷം വരെ നീണ്ട ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ്...

അധിക സമയത്ത് അർജന്റീനയുടെ നെഞ്ചകം തകർത്ത് ഫെറാൻ ടോറസ്;...

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് ലാ അൽബിസെലെസ്റ്റെയുടെ കോട്ട തകർത്ത് സ്പെയിൻ (ferran torres goal spain vs argentina). എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ (106-ാം...

ആവേശം അധിക സമയത്തേക്ക്; ലോകകപ്പ് ഫൈനലിൽ സ്പെയിനോട് മുട്ടുകുത്തി...

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ...

ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിനുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു;...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീന മൂന്ന് നിർണ്ണായക മാറ്റങ്ങളുമായാണ്...

അഭിപ്രായവ്യത്യാസങ്ങൾക്കിടെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് സമയം...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...