HomeEntertainment'ടിആർപിക്കായി മനുഷ്യത്വം നഷ്ടപ്പെട്ടു'; സലിം കുമാറിന്റെ സംസ്കാര ചടങ്ങിലെ മാധ്യമക്കടന്നുകയറ്റത്തിൽ രജിഷ...

‘ടിആർപിക്കായി മനുഷ്യത്വം നഷ്ടപ്പെട്ടു’; സലിം കുമാറിന്റെ സംസ്കാര ചടങ്ങിലെ മാധ്യമക്കടന്നുകയറ്റത്തിൽ രജിഷ വിജയൻ | Rajisha Vijayan Instagram post Salim Kumar

കൊച്ചി: അന്തരിച്ച പ്രിയനടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ക്യാമറകളുമായി തള്ളിക്കയറിയ യൂട്യൂബർമാർക്കെതിരെയും ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധം കനക്കുന്നു (Rajisha Vijayan Instagram post Salim Kumar). ഈ വിഷയത്തിൽ മാധ്യമങ്ങളുടെ അതിരുകടന്ന നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി രജിഷ വിജയൻ രംഗത്തെത്തി. കാഴ്ചക്കാരെയും ടിആർപി റേറ്റിംഗും കൂട്ടാനുള്ള നെട്ടോട്ടത്തിനിടയിൽ മാധ്യമങ്ങൾക്ക് അടിസ്ഥാനപരമായ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടുവെന്ന് താരം ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

“ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ ഞാൻ അങ്ങേെയറ്റം ദുഃഖിതയാണ്. എന്നാൽ, മാധ്യമങ്ങളും ക്യാമറകളും ദുഃഖിതരായ ആ കുടുംബത്തോട് കാണിക്കുന്ന അനാദരവും അല്പം പോലും സഹാനുഭൂതിയില്ലാത്ത പെരുമാറ്റവുമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടിആർപിയെയും (TRP) കൂട്ടാനുള്ള തിടുക്കത്തിൽ, മനുഷ്യർക്ക് അവരുടെ യഥാർത്ഥ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടുപോയിരിക്കുന്നു,” രജിഷ വിജയൻ കുറിച്ചു.

സലിം കുമാറിന്റെ ഭൗതികശരീരം പറവൂരിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങുകൾക്കിടെയായിരുന്നു യാതൊരു ഔചിത്യവുമില്ലാതെ ചില യൂട്യൂബ് ചാനലുകൾ പെരുമാറിയത്. അച്ഛന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന അതീവ ദുഃഖകരമായ നിമിഷത്തിൽ മൊബൈൽ ക്യാമറകളുമായി മുഖത്തേക്ക് ഇരച്ചുകയറിയവരോട് അല്പം പിന്നോട്ട് മാറി നിൽക്കാൻ മകൻ ചന്തു സലിം കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാതെ ക്യാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട ചന്തു മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചത്. ചന്തുവിന്റെ ഈ പ്രതികരണത്തിന് സിനിമാ ലോകത്ത് നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Summary: Actress Rajisha Vijayan strongly condemned the behavior of certain YouTube channels and online media outlets during the funeral of late actor Salim Kumar. In a social media post, Rajisha stated that the media’s lack of empathy and disrespect toward the grieving family for the sake of views and TRP is deeply painful. Her comments follow an incident where Salim Kumar’s son, Chandhu, had to react aggressively against vloggers who ignored requests for privacy during the cremation.

WhatsApp Channel Banner

Latest updates

സ്പെയിൻ ലോകചാമ്പ്യന്മാർ; അർജന്റീനയെ 1-0ന് വീഴ്ത്തി ചരിത്രം കുറിച്ച്...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക് (Spain World Cup Champions). ആവേശം അവസാന നിമിഷം വരെ നീണ്ട ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ്...

അധിക സമയത്ത് അർജന്റീനയുടെ നെഞ്ചകം തകർത്ത് ഫെറാൻ ടോറസ്;...

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് ലാ അൽബിസെലെസ്റ്റെയുടെ കോട്ട തകർത്ത് സ്പെയിൻ (ferran torres goal spain vs argentina). എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ (106-ാം...

ആവേശം അധിക സമയത്തേക്ക്; ലോകകപ്പ് ഫൈനലിൽ സ്പെയിനോട് മുട്ടുകുത്തി...

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ...

ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിനുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു;...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീന മൂന്ന് നിർണ്ണായക മാറ്റങ്ങളുമായാണ്...

അഭിപ്രായവ്യത്യാസങ്ങൾക്കിടെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് സമയം...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...