Times Kerala

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം;  മത്സ്യബന്ധനത്തിന് തടസ്സമില്ല 

 
 പ്രതികൂല കാലാവസ്ഥ; തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 50 കോടി ധനസഹായം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ ആന്ധ്രാപ്രദേശ്, ഒടിഷ തീരം അതിനോട് ചേർന്ന പശ്ചിമബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും  വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 

ഒടിഷ തീരം അതിനോട് ചേർന്ന പശ്ചിമബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും  വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Related Topics

Share this story