Times Kerala

 എ​ൻ​ജി​ൻ ത​ക​രാ​ർ മൂ​ലം ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു

 
 എ​ൻ​ജി​ൻ ത​ക​രാ​ർ മൂ​ലം ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു
തൃ​ശൂ​ര്‍: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടും അ​ഞ്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ക​ര​യി​ലെ​ത്തി​ച്ചു. ഫി​ഷ​റീ​സ് റെ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 മു​ന​ക്ക​ക്ക​ട​വ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി സ​ലാ​മി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ബോ​ട്ടാ​ണ് ചൊ​വ്വാ​ഴ്ച​ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. ക​ട​ലി​ല്‍ ആ​റ് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് ബോ​ട്ട് കു​ടു​ങ്ങി​യ​ത്.  തു​ട​ർ​ന്ന് ക​ട​ലി​ൽ കാ​ണാ​താ​യ ആ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന റെ​സ്സ്ക്യൂ ബോ​ട്ട് സ്ഥ​ല​ത്തെ​ത്തി ബോ​ട്ടും അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളെ​യും ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story