Times Kerala

ഫിഷറീസ് വീട് പുനർനിർമ്മാണ പദ്ധതി: അപേക്ഷ ക്ഷണിച്ചു 

 
സുരക്ഷിതമായ ഭവനം കൂടുതല്‍ ആളുകളിലേക്ക്; ലൈഫ് മിഷൻ മൂന്നാം ഘട്ടം പുരോഗമിക്കുന്നു
 ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർ നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. അർഹതാ മാനദണ്ഡങ്ങൾ-1. ഫിഷർമെൻ കോളനിയിലെ താമസക്കാരൻ ആയിരിക്കണം. 2. കോളനി നിലവിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനു പുറത്തും CRZ നോട്ടിഫിക്കേഷൻ പ്രകാരം ഭവനനിർമ്മാണത്തിന് അനുവദനീയ മേഖലയിലും ആയിരിക്കണം. 3.ഗുണഭോക്താവ് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളിയും FIMS ID നമ്പർ ഉള്ള വ്യക്തിയും ആയിരിക്കണം. പെൻഷൻ ആയവരെയും പരിഗണിക്കും. 4. ഗുണഭോക്താവിന് വസ്തുവിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. 5. ലൈഫ് ഭവന പദ്ധതി വഴിയോ, സർക്കാരിൻ്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/ പുനർനിർമ്മാണ പദ്ധതി വഴിയോ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവരെ പരിഗണിക്കുന്നതല്ല. 6. ഇരട്ട വീടുകൾക്ക് മുൻഗണന നൽകുന്നതായിരിക്കും. അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ 17/02/2024 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2450773

Related Topics

Share this story