Times Kerala

പെരിയാറിൽ 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായെന്ന് മുഖ്യമന്ത്രി

 
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; അന്വേഷണ ചുമതല ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് 

തിരുവനന്തപുരം: പെരിയാറിൽ കഴിഞ്ഞ മെയ് 20 ന് പ്രാഥമിക വിവരം അനുസരിച്ച് 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് ടി ജെ വിനോദ് എം എൽ എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏലൂര്‍ ഫെറി ഭാഗത്ത് മീനുകൾ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തുകയുണ്ടായി. 

വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്‌സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് വേണ്ട അളവിലും കുറവായി കാണപ്പെട്ടു. 

Related Topics

Share this story