Times Kerala

 പെരുമ്പളം കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 
 പെരുമ്പളം കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
 ആലപ്പുഴ: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വേമ്പനാട് പ്രോജക്റ്റിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മൂന്ന് ലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനവും മത്സ്യസമ്പത്തും വര്‍ധിപ്പിക്കാനാണിത്. അശാസത്രീയമായ മത്സ്യബന്ധന രീതികള്‍, ആവാസ വ്യവസ്ഥയുടെ നശീകരണം, മലിനീകരണം എന്നിവ മൂലം ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ഒമ്പതാം വാര്‍ഡ് കല്ലിടുംകടവ് ലാന്‍ഡിങ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മുന്‍സില ഫൈസല്‍, പഞ്ചായത്ത് അംഗങ്ങളായ പി.സി ജബീഷ്,ശ്രീമോള്‍ ഷാജി, വി.യു ഉമേഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story