വിഴിഞ്ഞത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Sep 11, 2023, 13:58 IST

വിഴിഞ്ഞം തുറമുഖത്തില്‍ ആദ്യ കപ്പൽ ഒക്ടോബർ നാലിന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രെയിനുകളുമായിട്ടാണ് നാലിന് വൈകിട്ട് പ്രഥമ ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് അടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാളും നങ്കൂരമിടൽ ചടങ്ങിൽ പങ്കാളികളാകും. ആദ്യ ഘട്ടത്തിൽ എത്തുന്നത് 3 കപ്പലുകളെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ 20ന് 11 മണിക്ക് മസ്കറ്റ് ഹോട്ടലിൽ തുറമുഖത്തിന്‍റെ ഔദ്യോഗിക നാമവും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.