Times Kerala

 മാന്നനൂർ ട്രാക്കിന് സമീപം അഗ്നിബാധ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

 
 മാന്നനൂർ ട്രാക്കിന് സമീപം അഗ്നിബാധ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
 ഒ​റ്റ​പ്പാ​ലം: മാ​ന്ന​നൂ​രി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​ തീ പെ​ടു​ന്ന​ത്. വെ​ള്ള​ത്തി​ന്റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ക്കാ​നാ​യ​ത്.   അ​ഗ്‌​നി​ര​ക്ഷ സേ​നയുടെ അ​റി​യി​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഷൊ​ർ​ണൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ന്ന​നൂ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​. റ​ബ​ർ ഷീ​റ്റ് പൊ​തി​ഞ്ഞ തോ​ട്ടി കൊ​ണ്ട​ടി​ച്ചാ​ണ് കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഒ​രു​വി​ധം ത​ട​ഞ്ഞ​ത്. തീ​യും പു​ക​യും റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പ​ട​ർ​ന്ന​താ​ണ് ട്രെ​യി​ൻ സ​ഞ്ചാ​ര​ത്തെ ബാ​ധി​ച്ച​ത്. അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ൽ​നി​ന്നും കാ​നു​ക​ളി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ചാ​ണ് അണ​ക്കാ​ൻ ശ്ര​മം തു​ട​ർ​ന്ന​ത്.   പു​ക അ​ൽ​പ്പം ശ​മി​ച്ച ശേ​ഷ​മാ​ണ് സ​മീ​പ​ത്ത് ചെ​റി​യ​കു​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത്. ഏ​താ​ണ്ട് മു​ക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റെ​യി​ലോ​ര​വും വ​യ​ൽ പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ൾ അ​ട​ക്കം കു​റ്റി​ച്ചെ​ടി​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.

Related Topics

Share this story