ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പ്രവേശനം
Jan 30, 2024, 14:17 IST
![ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പ്രവേശനം](https://timeskerala.com/static/c1e/client/91214/uploaded/7bce1fc3ac7976c0fe5b9650b2a8b20c.jpg)
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ശനിയാഴ്ച്ചകളിൽ മാത്രമാണ് ക്ലാസ്. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. പ്രായപരിധി ഇല്ല. പ്രവേശനത്തിനായി ബന്ധപ്പെടുക ഫോൺ: 7561866186, 9388338357 വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി- വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം.