ഇടിമിന്നലിൽ ഫൈബർ വഞ്ചി തകർന്നു
Fri, 26 May 2023

ചാവക്കാട്: ശക്തമായ ഇടിമിന്നലിൽ കടപ്പുറത്ത് കയറ്റി വെച്ച ഫൈബർ വഞ്ചി തകർന്നു. വ്യാഴാഴ്ച് പുലർച്ച രണ്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ കരയിൽ കയറ്റിവെച്ചിരുന്ന ഫൈബർ വഞ്ചിയുടെ മുൻഭാഗമാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ പലകകളെല്ലാം തെറിച്ചുപോയി. കടപ്പുറം പാറൻപ്പടി കോളനിപ്പടിയിൽ തണ്ണിപ്പാറൻ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഫൈബർ വഞ്ചിയാണ് തകർന്നത്. മത്സ്യ ബന്ധനത്തിന് പോകാനായി പുലർച്ചെ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ വള്ളം തകർന്നതായി കണ്ടത്. ഏകദേശം 40000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.