Times Kerala

 വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി അ​ച്ഛ​നും മ​ക​നും പി​ടി​യി​ൽ

 
വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി അ​ച്ഛ​നും മ​ക​നും പി​ടി​യി​ൽ
 

ഇ​ടു​ക്കി: വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ഞ്ചാ​വു​മാ​യി മു​ന്നു പേ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലാ​ണ് സം​ഭ​വം നടന്നത്. പാ​റ​ക്കെ​ട്ട് മ​രു​തും​മൂ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (58) മ​ക​ൻ വി​നീ​ത് (27), സ​മീ​പ​വാ​സി വി​മ​ൽ ഭ​വ​നി​ൽ വി​മ​ൽ (29) എന്നിവരെയാണ് പിടികൂടിയത്.  ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നത്തി​ൽ ന​ട​ത്തി​യ പ​രി​ശോധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 

50 ഗ്രാം ​ക​ഞ്ചാ​വും വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​കൂ​ടി. ഇ​ടു​ക്കി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Related Topics

Share this story