Times Kerala

കാസര്‍കോട് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരണപ്പെട്ടു

 
killed
കാസര്‍കോട് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരണപ്പെട്ടു. ബേക്കല്‍ പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ, അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചതിന് മകനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ തല്ലുകയായിരിന്നു.

Related Topics

Share this story