Times Kerala

കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ

 
കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ
 

പാമ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീറിനെയാണ് (36) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടില്‍ വച്ച് പ്രായപൂർത്തിയാകാത്ത തന്റെ കുട്ടിയെ ഉപദ്രവിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

കഴിഞ്ഞദിവസം കുടുംബപരമായ പ്രശ്നത്തെ തുടർന്ന് ഇയാള്‍ തന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഇവരുടെ നിലവിളി കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസ്സുള്ള ഇളയ കുട്ടി ഉറക്കമുണർന്ന് നിനിലവിളിച്ചു. തുടർന്ന് ഇയാൾ ഈ കുട്ടിയെ എടുത്തു പൊക്കി തറയിൽ എറിയാനും, മുഖത്ത് ഇടിക്കാനും ശ്രമിക്കുന്നതിനിടയിൽ കുട്ടിയുടെ മാതാവ് തടയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.  

Related Topics

Share this story