കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
Thu, 16 Mar 2023

ശാസ്താംകോട്ട: പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. അമ്പലത്തുംഭാഗം കുഴിവിള തെക്കതിൽ അജിത്കുമാർ എന്ന 45-കാരനെയാണ് പന്നി ആക്രമിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ കുറുമ്പുകര ഏലായിൽ കൃഷിപ്പണി ചെയ്യവേയാണ് ആക്രമം ഉണ്ടായത്. ഇടതുകൈപ്പത്തിയിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഉടൻ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് തുന്നലുകളുണ്ട്. ശരീരത്തിൽ പല ഭാഗത്തും മുറിവുകളും ചതവുമുണ്ട്. പോരുവഴി പഞ്ചായത്തിൽ ഏറെ നാളായി കാട്ടുപന്നിയുടെ ആക്രമണം പതിവായിരിക്കുകയാണ്. നിരവധിപേരെ പന്നി ആക്രമിച്ചിട്ടുണ്ട്. കൃഷിനാശവും വ്യാപകമാണ്.