Times Kerala

 കണ്ണൂരിലെ കള്ളനോട്ട്; പിന്നിൽ അന്തർസംസ്ഥാന സംഘം

 
കണ്ണൂരിലെ കള്ളനോട്ട്; പിന്നിൽ അന്തർസംസ്ഥാന സംഘം
 

ക​ണ്ണൂ​ർ: ക​​ണ്ണൂ​​രി​​ൽ ക​​ള്ള​​നോ​​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​പാ​ടി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ക​ണ്ണി​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടത്തിയത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ 10 അം​ഗ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ക​ണ്ണൂ​ർ‌ എ.​സി.​പി സി​ബി ടോം, ​ടൗ​ൺ പൊ​ലീ​സ് ഇ​ൻ‌​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ക​ള്ള​നോ​ട്ട് ഇ​ട​പാ​ടി​ൽ കാ​സ​ർ​കോ​ട്, ക​ർ​ണാ​ട​ക സം​ഘ​ത്തി​ന് ബ​ന്ധ​മു​ള്ള​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രെ പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പൊ​ലീ​സ്. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​കു​ന്ന​തി​നാ​ൽ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ണ്ണി​ക​ളി​ലൂ​ടെ ക​ള്ള​നോ​ട്ടി​ന്റെ സ്രോ​ത​സ്സി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

Related Topics

Share this story