Times Kerala

 ക​ണ്ണൂ​രി​ലെ ക​ള്ള​നോ​ട്ട് കേ​സ്; യു​വ​തി അ​റ​സ്റ്റി​ൽ

 
ക​ണ്ണൂ​രി​ലെ ക​ള്ള​നോ​ട്ട് കേ​സ്; യു​വ​തി അ​റ​സ്റ്റി​ൽ
 

ക​ണ്ണൂ​ർ: തെ​ക്കീ​ബ​സാ​റി​ലെ ബാ​റി​ൽ പ്ര​വാ​സി ക​ള്ള​നോ​ട്ട് ന​ൽ​കി​യ കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​ധ്യാ​പി​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ടി​യോ​ട്ടു​ചാ​ൽ സ്വ​ദേ​ശി​നി പി.​പി.​ശോ​ഭയെ  (45)  യാണ് അറസ്റ്റ് ചെയ്തത്. ശോ​ഭ​യു​ടെ പാ​ടി​യോ​ട്ടു​ചാ​ലി​ലെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും നി​രോ​ധി​ച്ച 2,000, 1,000 രൂ​പ​യു​ടെ നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തു. ഇവരുടെ വീട്ടിലുണ്ടായിരുന്ന പ്രി​ന്‍റ​റും ലാ​പ്ടോ​പ്പും ക​സ്റ്റ​ഡി​ലെ​ടു​ത്തു.


ക​ഴി​ഞ്ഞ ദി​വ​സം ബാ​റി​ലെ​ത്തി​യ പ്ര​വാ​സി​യാ​യ ഷി​ജു മ​ദ്യ​പി​ച്ച ശേ​ഷം ക​ള്ള​നോ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൂ​ടു​ത​ൽ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. മെ​ക്കാ​നി​ക്കാ​യ ത​നി​ക്ക് വ​ർ​ക്ക്‌​ഷോ​പ്പി​ൽ നി​ന്ന്‌ കി​ട്ടി​യ കൂ​ലി​യാ​ണെ​ന്നാ​ണ് ആ​ദ്യം ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ട്ടു​പ്ര​തി​ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ശോ​ഭ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.  

Related Topics

Share this story