Times Kerala

അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റ്; തിരുവനന്തപുരം കോർപ്പറേഷനിൽ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു 

 
അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റ്; തിരുവനന്തപുരം കോർപ്പറേഷനിൽ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കൊടപ്പനക്കുന്ന് സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർക്കെതിരെയാണ് നടപടി. രേഖകളിൽ തിരിമറി നടത്തി അഴിമതി നടത്തിയെന്നാണ് എൽ.എസ്.ജി.ഡി വിജിലൻസ് കണ്ടെത്തിയത്. കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് ഇയാൾ വ്യാജ ഒക്യുപൻസീ സർട്ടിഫിക്കറ്റ് നൽകി.

തദ്ദേശ സ്വയംഭരണ വപ്പ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘടിപ്പിച്ച അന്വേഷണത്തിലാണ് നടപടി. ചുമതലയുള്ള ഉദ്യോഗസ്ഥൻ അവധിയായിരുന്നു ദിവസം അദ്ദേഹത്തിന്റെ കംപ്യൂട്ടർ പാസ്‌വേഡും യൂസർ നെയിമും ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചാർജ് ഓഫീസറുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി അനധികൃത കെട്ടിടങ്ങൾക്ക് ഉൾപ്പെടെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റുൾ നൽകിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Related Topics

Share this story