Times Kerala

 എൻജിനീയറിങ്​ ജോലിക്ക്​ വ്യാജ സർട്ടിഫിക്കറ്റ്​; പ്രവാസിക്ക്​ തടവ്​

 
എൻജിനീയറിങ്​ ജോലിക്ക്​ വ്യാജ സർട്ടിഫിക്കറ്റ്​; പ്രവാസിക്ക്​ തടവ്​
റി​യാ​ദ്​: എ​ൻ​ജി​നീ​യ​റി​ങ് ജോ​ലി​ക്ക്​ വ്യാ​ജ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​ക്കി​യ പ്ര​വാ​സി​ക്ക് ഒ​രു വ​ർ​ഷം ത​ട​വ്. വ്യാ​ജ​രേ​ഖ കു​റ്റ​ങ്ങ​ൾ​ക്കാ​യു​ള്ള ​പ്രോ​സി​ക്യൂ​ഷ​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു​​ശേ​ഷം കു​റ്റ​വാ​ളി​യെ​ന്ന്​ ക​ണ്ടെ​ത്തി​യ അ​റ​ബ് വം​ശ​ജ​നാ​യ വി​ദേ​ശി​യെ ഒ​രു വ​ർ​ഷം ത​ട​വി​ന്​​ ശി​ക്ഷി​ച്ച​ത്.

എ​ൻ​ജി​നീ​യ​റി​ങ് ജോ​ലി പ്രാ​ക്ടി​സി​ന് പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് ഇ​യാ​ൾ വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തിയിട്ടുണ്ട്.  കു​റ്റം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ലേ​ക്ക് റ​ഫ​ർ ചെയ്യുകയായിരുന്നു. 

Related Topics

Share this story