Times Kerala

 മണ്ണന്തലയിലെ സ്ഫോടനം; ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം

 
 മണ്ണന്തലയിലെ സ്ഫോടനം; ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം

മണ്ണന്തലയിലെ സ്ഫോടനത്തിൽ ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം. പരുക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുണ്ടായിരുന്നു. തുടർനടപടിയെന്നോണം പൊലീസ് ഇന്നലെ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തിയതിന്റെ  വൈരാഗ്യത്തിൽ പോലീസിനെ ആക്രമിക്കാനാണ് ഇവർ നാടൻ ബോംബ് നിർമ്മിച്ചതെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.

മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

 

Related Topics

Share this story