Times Kerala

തിരുവനന്തപുരത്ത് നാടൻ ബോംബ്‌ നിർമാണത്തിനിടെ പൊട്ടിത്തെറി; വിദ്യാർത്തിയുടെ ഇരു കൈകളും നഷ്ടപ്പെട്ടു
 

 
കര്‍ണാടകയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു
തിരുവനന്തപുരത്ത് നാടൻ ബോംബ്‌ നിർമ്മാണത്തിനിടെ 17കാരൻ്റെ ഇരു കൈകളും നഷ്ടപ്പെട്ടു. മണ്ണന്തലയിൽ
ബോംബ് നിർമ്മാണത്തിനിടെ അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന അഖിലേഷ് ,കിരൺ,ശരത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ നാലുപേരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. നാടൻ ബോംബ് നിർമിച്ചത് പൊലീസിനെ ആക്രമിക്കാൻ ആണെന്ന് വ്യക്തമായി. പരിക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിന്നു. തുടർനടപടിയെന്നോണം പൊലീസ് കഴിഞ്ഞ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ഇതിന്റെ വൈരാഗ്യത്താൽ പൊലീസിനെ ആക്രമിക്കാൻ നാടൻ ബോംബ് നിർമ്മിച്ചതെന്നു
മണ്ണന്തല പൊലീസ് വ്യക്തമാക്കുന്നു.

Related Topics

Share this story