കാക്കനാട് നീറ്റ ജലാറ്റിൻ ഫാക്ടറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
Sep 19, 2023, 22:00 IST

കൊച്ചി: കാക്കനാട് നീറ്റാ ജലാറ്റിന്‍ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട വ്യക്തി പഞ്ചാബ് സ്വദേശി ആണെന്നാണ് സൂചന.
രാത്രി എട്ടോടെയാണ് കമ്പനിയിൽ സ്ഫോടനമുണ്ടായത്. എന്നാൽ, അപകടമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
