കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് വിദഗ്ധൻ
Thu, 16 Mar 2023

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകൻ ആയ രാജഗോപാൽ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റ് നടത്തിയ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴയിൽ രാസ പദാർത്ഥങ്ങളുടെ അളവ് കൂടുതൽ ആയിരിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ചൂടിൽ നിന്നുള്ള ആശ്വാസത്തിനൊപ്പം ആസിഡ് മഴയുടെ ആശങ്കയും ജനങ്ങൾക്കുണ്ട്.