Times Kerala

എക്സാലോജിക്​: ലക്ഷ്യം മുഖ്യമ​ന്ത്രി, രാഷ്ട്രീയമായും നിയമപരമായും ​നേരിടുമെന്ന് സി.പി.എം 

 
എക്സാലോജിക്​: ലക്ഷ്യം മുഖ്യമ​ന്ത്രി, രാഷ്ട്രീയമായും നിയമപരമായും ​നേരിടുമെന്ന് സി.പി.എം 
തിരുവനന്തപുരം: എക്സാലോജിക്കിനെതിരെയുള്ള കേ​ന്ദ്രാന്വേഷണം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.എം. വസ്തുതകൾ പലവട്ടം നിരത്തിയിട്ടും രാഷ്ട്രീയ പ്രേരിതമായ സമീപനമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.  

ഈ കേസിലൂടെ മുഖ്യമന്ത്രിയിലേക്ക് എങ്ങനെ എത്താമെന്നാണ് ബി.ജെ.പി ശ്രമം. എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതാണ്. തെരഞ്ഞെടുപ്പ് അജണ്ടയായിട്ടാണ് കേന്ദ്രവും കേരളത്തിലെ യു.ഡി.എഫും ഇതിനെ കൈകാര്യം ചെയ്യുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story