Times Kerala

മെത്താംഫിറ്റമിൻ കൈവശം വച്ച  യുവാവിന് എതിരെ കേസെടുത്ത് എക്സൈസ്  

 
 എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ
 കണ്ണൂരിൽ മെത്താംഫിറ്റമിൻ കൈവശം വച്ച  യുവാവിന് എതിരെ കേസെടുത്തു. എടക്കാട് സ്വദേശി അഭിനന്ദ് പി വികാസ് എന്നയാളെയാണ് 9.34 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച കുറ്റത്തിന് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ കെ വി, വനിത CEO സീമ P, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു 
തിരുവനന്തപുരം നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് 2.344 ഗ്രാം MDMAയും, 20 ഗ്രാം കഞ്ചാവും വട്ടിയൂർക്കാവ് തോപ്പുമുക്ക് ഭാഗത്ത്‌ നിന്ന് പിടികൂടി. മയക്കുമരുന്നുകളുമായി ബൈക്കിൽ വില്പനയ്ക്ക് വന്ന  കുലശേഖരം സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു.
സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ്  ഇൻസ്‌പെക്ടർ (gr) രാജേഷ് കുമാർ, പ്രിവന്റീവ്  ഓഫീസർ  സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, അക്ഷയ് സുരേഷ് എന്നിവർ പങ്കെടുത്തു.

Related Topics

Share this story