പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
May 16, 2024, 19:55 IST
![പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി](https://timeskerala.com/static/c1e/client/91214/uploaded/19a8a6dd9ff11f69a4fe82f44efcc4a0.webp)
വൈക്കം: പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭയത്താൽ വീട്ടിൽ നിന്നിറങ്ങിപ്പോയ പതിനേഴുകാരനെ കണ്ടെത്തി. ഇന്നു രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് പോലീസിന്റെ സഹായത്തോടെയാണു വിദ്യാർഥിയെ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണു ബ്രഹ്മമംഗലം ഏനാദിയിലെ വീട്ടിൽനിന്നു കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്നു കാണിച്ചു തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ സംശയാസ്പദമായി വിദ്യാർഥിയെ കണ്ടെത്തിയതോടെ എറണാകുളം റെയിൽവേ പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് വീടുവിട്ട കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)