കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി. കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.(Exalogic CMRL Case Kerala High Court Dismisses Plea ED To Continue Investigation)
ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി നടത്തുന്ന അന്വേഷണം ശക്തമായി തുടരും. ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്താണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ നിലവിലെ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നുവെങ്കിലും, പുതിയ ഉത്തരവോടെ ആ തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.
കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി വിധി വന്നതോടെ പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും.
Story Summary
The Kerala High Court has dismissed the petition filed by CMRL and its officials, allowing the Enforcement Directorate (ED) to continue its probe into the monthly pay-off case involving Chief Minister Pinarayi Vijayan’s daughter Veena Vijayan’s company, Exalogic Solutions.

