Times Kerala

 തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും

 
 തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും
 

 തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുക. ഇവിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതും ഇവിടെയാണ്. 

അന്വേഷണവുമായി സഹകരിക്കുമെന്നാണ് കർണാടക വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ തണ്ണീർ കൊമ്പൻ ഇറങ്ങിയ മേഖലകൾ സമിതി സന്ദർശിച്ചു.  

Related Topics

Share this story