Times Kerala

'കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീ‌റ്റി‌ലി ഔട്ട്'; മ്മൂട്ടിയ്ക്ക് അബ്ദുറബ്ബിന്റെ തുറന്ന കത്ത്

 
'കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീ‌റ്റി‌ലി ഔട്ട്'; മ്മൂട്ടിയ്ക്ക് അബ്ദുറബ്ബിന്റെ തുറന്ന കത്ത്
ബ്രഹ്മപുരത്തെ വിഷപ്പുക കാരണം ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്കു വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ മുന്‍ മന്ത്രി അബ്ദു റബ്ബ് പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്ക നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ലെന്നും ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതി കൂടിയാണെന്നും അബ്ദുറബ്ബ് പറയുന്നു.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

മമ്മൂക്കാ,
കൊച്ചി പഴയ കൊച്ചിയല്ല..!
ശ്വസിക്കേണ്ട വായു  പോലും മലിനമാക്കപ്പെട്ടിരിക്കുന്നു.
മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ 
കുറെ ദിവസങ്ങളായി
വിഷപ്പുക പടരുകയാണ്.
ബ്രഹ്മപുരത്തെ തീ
താനേയുണ്ടായതല്ല,
അതിൻ്റെ പിന്നിൽ പാർട്ടി
കരങ്ങളുണ്ട്... 
മമ്മൂക്കാ
നിങ്ങൾക്ക് ചുറ്റും ഇപ്പോൾ
പരക്കുന്നത് വിഷപ്പുക
മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് 
നീങ്ങുന്ന അഴിമതിയുടെ
ദുർഗന്ധം കൂടിയാണത്.
വിഷപ്പുക ശ്വസിച്ചും, 
ശ്വാസം മുട്ടിയും
കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം 
DYFl ഉണ്ടായിട്ടും.. 
നോ രക്ഷ...! 
കേരളത്തിനൊരു 
കപ്പിത്താനുണ്ടായിട്ടും
വിഷപ്പുക വന്നപ്പോൾ
കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്‌.
പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക്
ഒരു ജനത മൊത്തം 
അനുഭവിക്കേണ്ടി
വരുമ്പോൾ
ഒരെല്ല് കൂടുതലുണ്ടായിട്ടും,
രണ്ട് ചങ്കുണ്ടായിട്ടും വലിയ 
കാര്യമൊന്നുമില്ല.
രണ്ടും വൈകല്യമാണ്.
ജസ്റ്റ് റിമംബർ ദാറ്റ്...

Related Topics

Share this story