Times Kerala

എന്നെ പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചാലും പങ്കെടുക്കുമായിരുന്നു, പ്രേമചന്ദ്രന്‍ ചെയ്തതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍

 
അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ക്ഷണം ലഭിച്ച നേതാക്കള്‍ തീരുമാനിക്കട്ടെ: ശശി തരൂര്‍

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്ക് പിന്തുണ അറിയിച്ച് ശശി തരൂര്‍. പ്രധാനമന്ത്രി ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ പ്രവർത്തിയിൽ തെറ്റില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി തന്നെ ക്ഷണിച്ചാലും പങ്കെടുക്കുമെന്നും 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പ്രേമചന്ദ്രന്‍ ഭക്ഷണം കഴിച്ചതിന് സിപിഐഎം ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിലായിരുന്നു ശശി തരൂർ പ്രതികരിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളെക്കുറിച്ചും ശശി തരൂര്‍ പറഞ്ഞു. അധികം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സിപിഐഎം-സിപിഐ തമ്മിലുള്ള തര്‍ക്കം പോലൊന്നും കോണ്‍ഗ്രസിലില്ല. ഈ മാസം തന്നെ പ്രഖ്യാപനങ്ങള്‍ തുടങ്ങുമെന്നാണ് തന്റെ പ്രതീക്ഷ. മാന്യമായ ചര്‍ച്ചകളിലൂടെ വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story