Times Kerala

പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

 
സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം
 പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 മുതല്‍ 23 വരെ താവക്കരയിലുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ സ്ടുഡന്റ് അമിനിറ്റിസ് സെന്ററില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. 3540 രൂപയാണ് ഫീസ് (കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് ടി ഉള്‍പ്പെടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താമസം ഉള്‍പ്പെടെ 2000 രൂപയും താമസം കൂടാതെ 1000 രൂപയുമാണ് ഫീസ്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calendar മുഖേന ഫെബ്രുവരി 16നകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 0484 2550322, 9633050143.

Related Topics

Share this story