പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പ് വ​രു​ത്ത​ണം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​ർ

high court
തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജി​ലെ എ​സ്എ​ഫ്ഐ അ​തി​ക്ര​മ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി അ​ധ്യാ​പ​ക​ർ. കാ​ന്പ​സി​ലെ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കി പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ധ്യാ​പ​ക​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.  അ​ധ്യാ​പ​ക ഉ​പ​രോ​ധത്തി​നി​ടെ​ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ വി.​കെ. സ​ഞ്ജു ക​ഴി​ഞ്ഞ​ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കാ​ന്പ​സി​ൽ കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്‌​യു​വി​ന്‍റെ കൊ​ടി​മ​രം ന​ശി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 24 എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെയ്തതിനെതിരെയായിരുന്നു എ​സ്എ​ഫ്ഐ സ​മ​രം.

Share this story