Times Kerala

 തു​മ്പൂ​ര്‍മൂ​ഴി​യി​ല്‍ തു​മ്പി​ക്ക​യ്യി​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ വീ​ണ്ടും ക​ണ്ടെ​ത്തി

 
തു​മ്പൂ​ര്‍മൂ​ഴി​യി​ല്‍ തു​മ്പി​ക്ക​യ്യി​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ വീ​ണ്ടും ക​ണ്ടെ​ത്തി
 

അ​തി​ര​പ്പി​ള്ളി: തു​മ്പൂ​ര്‍മൂ​ഴി​യി​ല്‍ തു​മ്പി​ക്ക​യ്യി​ല്ലാ​ത്ത ആ​ന​ക്കു​ട്ടി​യെ വീ​ണ്ടും ക​ണ്ടെ​ത്തി. അതി​ര​പ്പി​ള്ളി മ​ല​ക്ക​പ്പാ​റ റോ​ഡി​ലെ​ത്തി​യ ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പ​മാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്. അ​മ്മ​യാ​ന​യു​ടെ സം​ര​ക്ഷ​ണ​യി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ആ​ന​ക്കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. 


റോ​ഡ് മു​റി​ച്ച് ക​ട​ന്ന​തി​ന് ശേ​ഷം കു​ട്ടി​യാ​ന പി​ന്നി​ലു​ണ്ടെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പി​ൻ​കാ​ലു​ക​ൾ പു​റ​കി​ലേ​ക്ക് നീ​ട്ടി നി​ൽ​ക്കു​ന്ന അ​മ്മ​യാ​നയുടെ  ദൃ​ശ്യ​ങ്ങളാണ് പ്രചരിച്ചരിച്ചത് .  ആനക്കുട്ടി സു​ര​ക്ഷി​ത​മാ​യി റോഡിനപ്പുറം എത്തിയ ശേ​ഷ​മാ​ണ് മ​റ്റ് ആ​ന​ക​ളും റോ​ഡ് മുറിച്ച് ക​ട​ന്ന​ത്.


 

Related Topics

Share this story