കാട്ടാക്കടയിൽ വയോധികനെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
Sep 6, 2023, 07:04 IST

തിരുവനന്തപുരം കാട്ടാക്കടയിൽ വയോധികനെ ബന്ധുക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. പൂവച്ചൽ പാറമുകൾ സ്വദേശി ജലജൻ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരിയുടെ മകളുടെ ഭർത്താവ് സുനിൽ, സുനിലിന്റെ സഹോദരൻ സാബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ക്രൂരമായി മർദിച്ചതിന് ശേഷം കല്ലുപയോഗിച്ച് മുഖത്തിടിച്ചാണ് ജലജനെ ബന്ധുക്കൾ കൊല ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവുമെന്നും പൊലീസ് അറിയിച്ചു.