എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
Feb 6, 2024, 22:17 IST
![എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ](https://timeskerala.com/static/c1e/client/91214/uploaded/116309df03456b1d3c08a56991bec53e.png)
ശാസ്താംകോട്ട: പട്ടികജാതിക്കാരിയായ എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറെ കല്ലട നടുവിലക്കര കവളിക്കൽ വീട്ടിൽ വിശാഖ് കല്ലട (26) യെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയിൽ നിന്ന് ഇയാൾ പലപ്പോഴായി ഒൻപത് ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ സി.സി അടച്ചിരുന്നതും വിദ്യാർഥിനിയുടെ പണം ഉപയോഗിച്ചായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്.സി- എസ്.ടി വകുപ്പുകളും പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.