Times Kerala

 ഇന്ന് മുതൽ പൊലീസ്​ സുരക്ഷയിൽ ഡ്രൈവിങ്​ ടെസ്റ്റ്​; അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലെ​ത്താം

 
പ​രി​ഷ്ക​രി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നാ​ളെ മു​ത​ൽ; അ​പേ​ക്ഷ​ക​ർ സ്വ​ന്തം വാ​ഹ​ന​വു​മാ​യി എ​ത്ത​ണം
 തി​രു​വ​ന​ന്ത​പു​രം: പ്രതിഷേധങ്ങളും എതിർപ്പുകളും അവഗണിച്ച്  ഡ്രൈ​വി​ങ്​ ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഗ​താ​ഗ​ത​വ​കുപ്പിന്റെ തീരുമാനം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ പൊ​ലീ​സ്​ സു​ര​ക്ഷ​യി​ൽ ടെ​സ്റ്റ്​ ന​ട​ത്താനാണ് വകുപ്പ് ഒരുങ്ങുന്നത്. പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലെ ഭൂ​മി​യി​ലോ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന സ്വ​കാ​ര്യ ഭൂ​മി​യി​ലോ ടെസ്റ്റ് ഗ്രൗ​ണ്ടു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ആ​ർ.​ടി.​ഒ​മാ​ർ​ക്ക് ഗതാഗത മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലെ​ത്താം. ടെ​സ്റ്റി​നു​ള്ള വാ​ഹ​നം ല​ഭ്യ​മാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​വ വാ​ട​ക​ക്കെ​ടു​ത്ത് മു​ട​ക്കം കൂ​ടാ​തെ ന​ട​ത്തും. സ്ലോ​ട്ട് ല​ഭി​ച്ച ​അ​പേ​ക്ഷ​ക​ർ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ടെ​സ്റ്റി​ന് ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​ക​രെ ഗ്രൗ​ണ്ടു​ക​ളി​ൽ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. ബാ​ഹ്യ​ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് നി​സ്സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ടെ​സ്റ്റി​​ന്​ എ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രി നി​ർ​​ദേ​ശം ന​ൽ​കി.ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം പൊ​തു​ജ​ന​താ​ൽ​പ​ര്യ​ത്തി​നും കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന്​ ഗ​താ​ഗ​ത​ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു .

Related Topics

Share this story