Times Kerala

ഡ്രൈവിംഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം: പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ 

 
ഡ്രൈവിംഗ് ടെസ്റ്റ്
മ​ല​പ്പു​റം: പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നതോടെ പ്ര​തി​ഷേധമറിയിച്ച് സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് ശ​ക്തം. മ​ല​പ്പു​റ​ത്ത് നടന്ന പ്രതിഷേധത്തിൽ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ട് കെ​ട്ടി​യ​ടച്ചിരുന്നു. ഓ​ൾ​കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​(സി​.ഐ​.ടി​.യു.)​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആയിരുന്നു ഈ പ്രതിഷേധം. യൂ​ണി​യ​ന്‍റെ തീ​രു​മാ​നം അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് ടെ​സ്റ്റ് ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ്. ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ ആ​വ​ശ്യം പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ്. അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത് സി​.ഐ.​ടി​.യു, ഐ.​എ​ന്‍.​ടി​.യു.​സി, ബി​.എം​.എ​സ്. എന്നിങ്ങനെയുള്ള സംഘടനകളാണ്. ആ​ര്‍.​ടി. ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍ ത​ട​യു​മെ​ന്നുമാണ് സംഘടനകൾ അറിയിച്ചത്. 

Related Topics

Share this story