ഡോ. വന്ദനയുടെ മരണം; നഷ്ടപരിഹാരം സജീവ പരിഗണനയിലെന്ന് സര്‍ക്കാര്‍
May 26, 2023, 06:39 IST

കൊച്ചി: ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ കോടതിയുത്തരവിനേക്കാള് സര്‍ക്കാരിന്റെ തീരുമാനമാണ് സുപ്രധാനമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വന്ദനയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇത്തരമൊരു ഹര്‍ജി നല്കാന് ഹര്ജിക്കാരന് അവകാശമുണ്ടോ എന്നതും പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി ജൂണ്‍ എട്ടിലേക്ക് മാറ്റി.