പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കരുത്: രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്തയച്ചു

dswdfwsf

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്തയച്ചു. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയം തള്ളിയതിന്റെ റെക്കോർഡ് നിലവിലെ സ്പീക്കർ (ഷംസീർ) സ്വന്തമാക്കിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

13-ാം കേരള നിയമസഭയിൽ (ഉമൻ ചാണ്ടി മന്ത്രിസഭ) 234 ദിവസം ചേർന്ന നിയമസഭയിൽ 191 അടിയന്തര പ്രമേയങ്ങളിൽ ഏഴെണ്ണം മാത്രമാണ് തള്ളിയത്.ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് 174 അടിയന്തര പ്രമേയങ്ങളിൽ എട്ടെണ്ണം മാത്രമാണ് തള്ളിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 11 അടിയന്തര പ്രമേയങ്ങൾ അംഗങ്ങൾക്ക് ഒരക്ഷരം സംസാരിക്കാൻ അവസരം ലഭിക്കാതെ തള്ളി.

Share this story