Times Kerala

മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
 

 
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
എറണാകുളം മൂവാറ്റുപുഴയിൽ എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂവാട്ടുപുഴയിലെ വിവിധ വാർഡുകളിലെ കുട്ടികളടക്കമുള്ള എട്ട് പേരെ നായ കടിച്ചത്. നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു.
മൂവാറ്റുപുഴയിൽ എട്ടു പേരെ കടിച്ച നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയത് . വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ നായയുടെ ആക്രമണം നടക്കുന്നത്. ഈ നായ ആടിനേയും പശുവിനേയും ആക്രമിച്ചിരുന്നു. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ എട്ട് പേർക്കും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. 

Related Topics

Share this story