Times Kerala

 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്സിൻ എടു​ക്കണമെന്ന് നഗരസഭ

 
15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്സിൻ എടു​ക്കണമെന്ന് നഗരസഭ
 

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ പിടികൂടി സൂക്ഷിച്ചിരുന്ന നായ് ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്.

 പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായുടെ കടിയേറ്റ എല്ലാവരും ആന്റി റാബിസ് വാക്സിൻ തുടർ ഡോസുകൾ മുടക്കം കൂടാതെ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. എല്ലാവർക്കും ഒന്നാം ഡോസ് നൽകിയിരുന്നു.
 

Related Topics

Share this story