അടൂരില്‍ നായ കുറുകെ ചാടി അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു
May 7, 2024, 18:11 IST
![അടൂരില്‍ നായ കുറുകെ ചാടി അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു](https://timeskerala.com/static/c1e/client/91214/uploaded/70a4397765af452781ecfa91b5cf0d65.jpg)
പത്തനംതിട്ട: അടൂര്‍ മണ്ണടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ചു. മണ്ണടി സന്തോഷ് ഭവനില്‍ സജീഷ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല.