Times Kerala

ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്: എസ്​.ഐക്ക് തടവും പിഴയും 

 
സി​സ്റ്റ​ർ ജോ​സ് മ​രി​യ കൊ​ല​ക്കേ​സ് : വി​ധി 23ന്
കോഴി​ക്കോട്: ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ എസ്.ഐക്ക് തടവും പിഴയും ചുമത്തി കോടതി. കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ​ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് ശിക്ഷിച്ചത്. കോടതി കഴിയുംവരെ തടവിനും 5000 രൂപ ഡോക്ടർക്ക് നഷ്ടപരിഹാരമെന്നോണം നൽകാനുമാണ് വിധി പറഞ്ഞത്.
2018ൽ തിരുവനന്തപുരത്തു നിന്ന് മലബാർ എക്സ്പ്രസ് ട്രെയിൻ വടകരയിലെത്തിയപ്പോൾ പുലർച്ച നാലോടെ എസ്.ഐ ഡോക്ട​റെ മർദിച്ചെന്നായിരുന്നു വിധിക്ക് ആസ്പദമായ കേസ്. പുലർച്ചെ ​ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ട​റെ മർദിച്ചെന്നുമായിരുന്നു പരാതി.

Related Topics

Share this story